ചൂളം വിളിയിലൂടെ ഒരു സംഭാഷണം!

സംസാരിക്കാൻ വാക്കുകൾക്ക് പകരം ചൂളം വിളിക്കുക – വടക്കൻ തുർക്കിയിലെ ഒരു പ്രദേശക്കാരുടെ പ്രധാന ആശയ വിനിമയ മാർഗമാണിത്

Image source: Ministry of Culture and Tourism of Turkey(photo by Semih Sezer)

സംസാരിക്കാൻ വാക്കുകൾക്ക് പകരം ചൂളം വിളിക്കുക

സംസാരിക്കാൻ വാക്കുകൾക്ക് പകരം ചൂളം വിളിക്കുക – വടക്കൻ തുർക്കിയിലെ ഒരു പ്രദേശക്കാരുടെ പ്രധാന ആശയ വിനിമയ മാർഗമാണിത്!

ഇതാണ് തുർക്കിയുടെ വിസിൽ ഭാഷ. വിസിൽ ഭാഷ ഇപ്പോഴും നിലനിൽക്കുന്ന ലോകത്തിലെ ഏതാനും രാജ്യങ്ങളിൽ ഒന്നാണ് തുർക്കി.

ഒരു വ്യക്തിയുടെ ശബ്ദം കേൾക്കുന്നതിനേക്കാൾ നിരവധി മൈൽ അകലെ വരെ ഈ ചൂളം വിളി കേൾക്കാൻ സാധിക്കും – ആ ആവശ്യകത തന്നെയാണ് ഇങ്ങനെ ഒരു ഭാഷ ഉൽഭവിക്കാൻ കാരണമായതും.

നൂറു കണക്കിന് വര്ഷങ്ങളായി , ചൂളം വിളിയിലൂടെ ഉള്ള ആശയവിനിമയം ഈ മേഖലയിലെ കാർഷിക സമൂഹത്തിനു ഒഴിച്ച് കൂടാൻ വയ്യാത്തതാണ്. ഒരാൾക്ക് മറ്റൊരാളെ അറിയിക്കേണ്ട കാര്യം, വളരെ സങ്കീർണമായ വാക്യങ്ങൾ വരെ ഈ ചൂളം വിളിയിലൂടെ കഴിയുന്നു.

മുഴുവൻ ടർക്കിഷ് പദാ വലിയും വൈവിധ്യമാർന്ന പിച്ച്  ഫ്രീക്യുൻസി കളിലേക്കും  മെലഡികളിലേക്കും വിവർത്തനം ചെയ്യുന്നുണ്ട് ഈ ചൂളം വിളിയിൽ.

ഇന്ന് ഈ പ്രദേശത്ത് പതിനായിരത്തോളം പേർ ഈ വിസിൽ ഭാഷയിൽ സംസാരിക്കുന്നുണ്ട് .

Imagesource: Ministry of Culture and Tourism of Turkey(photo by Serkan Emir Erkmen)

ഈ കാലഘട്ടത്തിലെ മൊബൈൽ ഫോണുകളുടെ  അമിത ഉപയോഗം ഇതിന്റെ നിലനിൽപ്പിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇത്രയും മഹത്തായ പൈതൃകം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത മനസിലാക്കി  , ഈ വിസിൽ ഭാഷയെ യൂണിവേഴ്സിറ്റിയി ലും സ്കൂളിലും  പഠന വിഷയമായി മാറ്റിയിട്ടുണ്ട് ഭരണകർത്താക്കൾ.

Deepthi Ambat