Episode 2: Athintho with Njeralathu Harigovindan/ അത്തിന്തോ എപ്പിസോഡ് 2: ഞെരളത്ത് ഹരിഗോവിന്ദന്‍

ഈ എപ്പിസോഡിൽ (ഓഡിയോ പോഡ്കാസ്റ്റ് )ശ്രീ ഞെരളത്തു ഹരിഗോവിന്ദൻ പ്രധാനമായും നടൻ കലകളെ കുറിച്ചും, അതിന്റെ പ്രസ്കതിയെ കുറിച്ചും സംസാരിക്കുന്നു

ഈ എപ്പിസോഡിൽ (ഓഡിയോ പോഡ്കാസ്റ്റ് ) ശ്രീ ഞെരളത്തു ഹരിഗോവിന്ദൻ സോപാന സംഗീതത്തെ കുറിച്ച് മാത്രമല്ല നമ്മുടെ സ്വന്തമെന്നു പറയാവുന്ന പുള്ളുവൻ വീണയെ കുറിച്ചും പൂതക്കളിയെ കുറിച്ചും സംവദിക്കുന്നു. എങ്ങനെയാണു അദ്ദേഹം സോപാന സംഗീത സംഘം രൂപീകരിച്ചതെന്നും ഈ കോവിഡ് കാലത്തുള്ള പ്രവർത്തനങ്ങളെ കുറിച്ചും , പാട്ടോളം എന്ന സംഗീതോത്സവത്തെ കുറിച്ചും വിശദീകരിക്കുന്നു.

പാട്ടോളം എന്ന സംഗീതോത്സവം വഴി കേരളത്തിന്റെ സ്വന്തം പാട്ടുരൂപങ്ങളെ , അതിന്റെ കലാകാരന്മാരെ ഒരു വേദിയിൽ ഒരുമിപ്പിക്കുകയും ചെയ്യുക വഴി അവർക്കു ലഭിച്ച പ്രോത്സാഹനത്തെക്കുറിച്ചു അദ്ദേഹം വിശദീകരിക്കുന്നു. കർണാടക സംഗീതത്തെക്കാളുപരി , പ്രോത്സാഹനവും കരുതലും വേണ്ട ജന്മനാ സംഗീതമുള്ള സമുദായങ്ങളിലെ നമ്മുടെ സ്വന്തം സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കേണ്ടത് തന്നെയാണ്.

Njeralathu Harigovindan
ഞെരളത്തു ഹരിഗോവിന്ദൻ
Image source: Photograph supplied by the Artist

അദ്ദേഹത്തിന്റെ പിതാവ് ശ്രീ ഞെരളത്തു രാമപൊതുവാൾ , അദ്ദേഹം കലയിലും , ജീവിതത്തിലും കൊണ്ട് നടന്ന നിസ്വാർത്ഥത, ഇതെല്ലം ഈ സംവാദത്തിൽ കടന്നു വരുന്നു.

ഇതിനോടെല്ലാമൊപ്പം , അദ്ദേഹത്തിന്റെ ശൈലിയിൽ രണ്ടു പാട്ടുകൾ കൂടി അദ്ദേഹം ആലപിച്ചിരിക്കുന്നു.

Brief of audio podcast in English

In this audio podcast Shri Njeralathu Harigovindan talks about his activities during these difficult times of Covid 19.

He talks about his father and legend Shri Njeralathu Ramapoduval. He also explains how he was different from others but still was a celebrated anarchy. However his life was different when compared to the anarchist lifestyle of other geniuses such as A Ayyappan, John Abraham, Surasu etc. For instance he talks about the evolution of Sopana sangeetham by the adoption of Ashtapathi to the art form. Also he talks about efforts that Shri Njeralathu Ramapoduval had taken to make this art form popular among general public. This also includes introducing this art through films of directors such as G Aravindan, John Abraham, Renjith, I.V. Sasi etc.

Moreover Harigovindan  explains about the importance of promotion of music of the land including folk, Adivasi, traditional music. He talks about his efforts in this direction. These songs are evolved as a part of life style of malayali and was not created artificially. Hence it is critical to preserve and nurture these art forms.

For instance he mentions about Nanjamma who sang the viral song ‘Kalakatha’ of movie ‘Ayyappanum Koshiyum’.

In this podcast Shri Njeralathu Harigovindan sings couple of songs including a folk song for the audience in his own style of rendition. He talks about the importance of promotion of music of the land including Folk, Adivasi, traditional music which is a part of society as well as critical ingredient of our culture.

Njeralathu Harigovindan
Njeralathu Harigovindan
Image source: Photograph supplied by the Artist

ജീവചരിത്രം:-

ഞെരളത്ത് ഹരിഗോവിന്ദന്‍: വിഖ്യാത സോപാനസംഗീതാചാര്യന്‍ ഞെരളത്ത് രാമപ്പൊതുവാളുടെ ആറാമത്തെമകനായി ജനനം. ഹരിഗോവിന്ദഗീതം എന്ന പുതിയ പാട്ടവതരണരീതി ആവിഷ്കരിച്ചു. കേരളസംഗീത നാടകഅക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ 14 അവാര്‍ഡുകള്‍ നേടി. പിതാവിന്റെ ഇടക്ക പ്രതിഷ്ഠിച്ച ഒരു ക്ഷേത്രം ഉള്‍പ്പെടുന്നഞെരളത്ത് കലാശ്രമം അങ്ങാടിപ്പുറത്ത് 2009ല്‍ സ്ഥാപിച്ചു. ഷൊർണൂർ ഭാരതപ്പുഴയിലും മുംബൈയിലുമായിവിവിധ വർഷങ്ങളിൽ ചരിത്രത്തിലെ ആദ്യ സംസ്ഥാനതല സോപാനസംഗീതോൽസവം സങ്കടിപ്പുച്ചു.

Artist Bio:-

Njeralathu Harigovindan was born as the sixth son of Njearlathu Rama Poduval. He introduced a new way of song recitation, which is also known as ‘Harigovinda Sangeetham’. He is the recipient of several awards including Kerala Sahitya Academy award. He is the founder of ‘Kalashramam’, that works for and promotes the music of the land. It also includes a temple complex where his father’s ‘Idakka’ is the deity. He also conducted ‘Pattolam’ in Shornur and Mumbai, a first of its kind Kerala musical festival!

Njeralathu Harigovindan
Njeralathu Harigovindan
Image source: Photograph supplied by the Artist